
പനിക്കുമോര്‍മ്മയില്‍
കനല് കടയുന്നു.
തലയില്‍ സൂര്യന്
സിരകളില്‍ കടല്‍.
ഹൃത്തില്‍ അക്ഷരങ്ങള്‍
ഇരമ്പിയാര്‍ക്കുന്നു
കണ്‍കളില്‍ യക്ഷന്മാര്
കൊമ്പു കോര്‍ക്കുന്നു
നിഴലുകള്‍ വളര്‍ന്നു
വന്‍മരങ്ങളാകുന്നു
ചെവിയില്‍ കടന്നലുകള്‍
ചെണ്ട കൊട്ടുന്നു.
രസനയില്‍ കാഞ്ഞിരം
വലകള്‍ നെയ്യുന്നു.
പരേത്മാക്കള്‍ നെഞ്ചില്‍
വെയിലു കായുന്നു
കിനാക്കളില്‍ തീച്ചാമുണ്ഡി
തിറ പടരുന്നു