Thursday, February 9, 2012

അവന്‍

എന്റെ ആത്മാവില്‍
അവന്റെ പേരും നാളും
കൊളുത്തി വച്ചത്‌
ആരാണെന്നെനിക്കറിയില്ല.


അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌
എന്തിനാണെന്നുമറിയില്ല.


ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ
തിരയുണ്ടായിരുന്നു.


അവന്റെ ചുണ്ടുകളില്‍
എന്റെ പേര്‌
അവന്റെ നെഞ്ചില്‍
എന്റെ മുഖം.


ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌
കണ്ടുപിടിച്ചത്‌.


അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്‌
സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍
ദൈവം മാറ്റിവച്ച ദിനം

6 comments:

Unknown said...

പങ്കുവച്ച സ്വപനങ്ങള്‍ യഥാര്‍ത്യമാകാന്‍ പ്രാര്‍ത്ഥിക്കാം

CMR said...

നെഞ്ചില്‍ മുഖം ചേര്‍ത്ത് വെച്ച് ചുണ്ടിലൂടെ ഉരുവിട്ടതു ഹൃദയ തുടിപ്പിലൂടെ ചെവിക്കും ഹൃദയത്തിനും അറിയാന്‍ കഴിയുന്ന പോലെ , നിങ്ങളുടെ സ്വപ്‌നങ്ങളുടെ തിരമാലകള്‍ തീരത്തോട് അടുത്ത് അലിയുന്ന പ്രണയ ഭാവം. ആശംസകള്‍.

ഇലഞ്ഞിപൂക്കള്‍ said...

നല്ല വരികള്‍..

അസിന്‍ said...

ഈ തീരത്തിലിതാദ്യം.... അവന്‍റെയും അവളുടെയും സ്വപ്നങ്ങള്‍ക്ക് ഈ പ്രണയദിനം അലങ്കാരമാകാതെ, യാഥര്‍ത്ഥ്യതയിലേയ്ക്കുള്ള പ്രയാണമാകട്ടെ... സ്നേഹാശംസകള്‍ ... നന്ദി...!!

മഴത്തുള്ളികള്‍ said...

ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌
കണ്ടുപിടിച്ചത്‌.

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

ആദ്യമായി ഇവിടെ എത്തി
ബ്ലോഗകം കൊള്ളാം കവിതകള്‍
കലക്കന്‍ വീണ്ടും വരാം ബ്ലോഗില്‍
ചേരുന്നു.