ഞാന്‍ ഒരുണര്‍വിന്റെ
ഇന്ദ്രജാലം.
ഇരുള് വിഴുങ്ങും
സ്പന്ദനങ്ങളില്‍
കണ് മിഴിക്കുന്നവള്‍.
പ്രാണന്
പൊലിയുമെന്നറിഞ്ഞിട്ടും
പൊള്ളുന്ന പ്രണയത്തെ
മുറുകെ പുണര്‍ന്നവള്‍.
ഒരു നിമിഷ ജീവിതത്തിന്റെ
വന്യതയും മുരള്‍ച്ചയും
തൊട്ടറിഞ്ഞവള്‍
മിഴികളില്‍
കിനാക്കളെളൊളിപ്പിച്ചവള്‍.
ചിന്തിക്കാനോ
ഓര്‍മ്മിക്കാനോ
കഴിയാത്ത വിധം
നിന്റെ ഭ്രമണപഥങ്ങളിലലഞ്ഞു
ഒരു കൊള്ളിയാന്‍ പോലെ
മിന്നി ഭൂമിയിലടിഞ്ഞവള്‍.
10 comments:
ഇല്ല ...
ജീവിച്ചു തീര്‍ക്കാന്‍
ഇനിയുമേറെ
എന്ന്
തിരിച്ചറിയുമ്പോള്‍
അഗ്നി നാളമായ്
ജ്വലിക്കുക തന്നെ ചെയ്യും...
നാളെ അവള്......
നല്ല ആശയം നല്ല വരികള്‍
ഈയാം പാറ്റ...!
നന്നായി.
പിന്നേതോ മഴയത്ത്
മണ്ണില്‍ നിന്നും പോങ്ങിപ്പാറിപ്പോയവള്
ചിറകൊടിഞ്ഞ് വീണൂപോയവള്.
ക്ഷണികമായ ജീവിതത്തിന്റെ അഥിതി.
ലളിതമായ വിരികളില്‍ തീര്‍ത്ത നല്ല കവിത.
ഇഷ്ട്ടമായി.. ആശംസകള്‍ നേരുന്നു..
www.ettavattam.blogspot.com
ആശംസകള്‍.....
ചിന്തിക്കാനോ
ഓര്‍മ്മിക്കാനോ
കഴിയാത്ത വിധം
നിന്റെ ഭ്രമണപഥങ്ങളിലലഞ്ഞു
ഒരു കൊള്ളിയാന്‍ പോലെ
മിന്നി ഭൂമിയിലടിഞ്ഞവള്‍.
-------------------
നല്ല വരികൾ, അഭിനന്ദനം
പ്രാണന്
പൊലിയുമെന്നറിഞ്ഞിട്ടും
പൊള്ളുന്ന പ്രണയത്തെ
മുറുകെ പുണര്‍ന്നവള്‍
മുന്നിലെ മരണത്തെ ഭയപ്പെടാത്തവള്‍.മനോഹരം...
nalla saili..thudaratte...
othiri eshttayi..
hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan
വാക്കുകള്‍ കെട്ടു പൊട്ടി അലയുന്ന കാഴ്ച എഴുത്തുകാരിയുടെ രചനയില്‍ എവിടെയുമില്ല.നല്ല മാതൃക പലപ്പോഴും ലഭിച്ചിട്ടുണ്ട് തുലാവര്ഷകോടതി,ഗൌതമന് പിന്നെ എന്ത് കൊണ്ടോ അരുത് എന്ന കവിതയും വളരെ ഇഷ്ടം.
Post a Comment