പനിക്കുമോര്‍മ്മയില്‍
കനല്‍ കടയുന്നു.
തലയില്‍ സൂര്യന്‍
സിരകളില്‍ കടല്‍.
ഹൃത്തില്‍ അക്ഷരങ്ങള്‍
ഇരമ്പിയാര്‍ക്കുന്നു
കണ്‍കളില്‍ യക്ഷന്മാര്‍
കൊമ്പു കോര്‍ക്കുന്നു
നിഴലുകള്‍ വളര്‍ന്നു
വന്‍മരങ്ങളാകുന്നു
ചെവിയില്‍ കടന്നലുകള്‍
ചെണ്ട കൊട്ടുന്നു.
രസനയില്‍ കാഞ്ഞിരം
വലകള്‍ നെയ്യുന്നു.
പരേത്മാക്കള്‍ നെഞ്ചില്‍
വെയിലു കായുന്നു
കിനാക്കളില്‍ തീച്ചാമുണ്ഡി
തിറ പടരുന്നു
5 comments:
രസനയില്‍ കാഞ്ഞിരം
വലകള്‍ നെയ്യുന്നു.
പരേത്മാക്കള്‍ നെഞ്ചില്‍
വെയിലു കായുന്നു.............ഏറ്റവും ഇഷ്ടപ്പെട്ട വരികൾ. പനിയെന്ന് ഒർക്കുമ്പോൾ നാവിലെ കയ്പ്പാണോർമ്മ വരിക.എത്ര ദിവസം കഴിയണം അത് തീരാൻ. ഈ കവിതയിലും അടിമുടി പച്ചയായ യാഥാർത്ഥ്യത്തിൻറെ ചിന്തകളുണർത്തുന്നുണ്ട്. (ഹൃത്തില്‍ അക്ഷരങ്ങള്‍
ഇരമ്പിയാര്‍ക്കുന്നു )എന്ന വരിയിൽ ഏതവസ്ഥയിലും ഒരു കവയിത്രിയുടെ മനസ്സ് ചലനാത്മകമായിരിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. നന്ദി ബഹൻ.....
ഹ്രസ്വമായി വരികളിൽ ഒതുക്കിയ കവിത നന്നായിട്ടുണ്ട്
കഴിഞ്ഞ ദിവസം പനി പിടിച്ചപ്പോൾ എഴുതിയതായിരിക്കും അല്ലേ
അഭിനന്ദനം
ഒരു പനിയെപ്പറ്റി എത്ര ഹൃദ്യമായി എഴുതി... അക്ഷരങ്ങള്‍ വരികളായി കവിത രചിക്കുന്ന മായാജാലം മനോഹരം തന്നെ.... കാണാന്‍ വൈകിയല്ലോ എന്നൊരു സങ്കടം മാത്രം...!
പനി ഒരു ശുദ്ധികലശമാണ് ....
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പനി ഒരു അവസരമാണെന്ന് പറയപ്പെടുന്നു
സമൂഹത്തിനൊരു പനി പിടിക്കേണ്ട സമയം അതിക്രമിച്ചു പോയിരിക്കുന്നു ....
നാലര വയസ്സ് കാരിയിലും കാമ സംതൃപ്തി കാണുന്ന ബാക്ടീരിയകളെ വേരോടെ പിഴുതെറിയാന്‍ പ്രാപ്തമാക്കാന്‍ സമൂഹം ഇനി എന്നാണു തയ്യാറാവുക
അദ്ധ്വാനിക്കാതെ വയറു നിറക്കാന്‍ ആപ്പിളുകള്‍ നട്ട് വളര്‍ത്തുന്ന സമൂഹത്തിന്റെ
പ്രതിരോധ ശേഷി വര്ധിക്കെണ്ടിയിരിക്കുന്നു
വഞ്ചനയുടെയും അഴിമതിയുടെയും കൂത്തരങ്ങുകളായി രാഷ്ട്രം
അധ:പതിച്ചിരിക്കുന്നു
താങ്കളുടെകവിതയുടെ ഉയരത്തില്‍നിന്ന് താഴേക്കു ചാടുന്നു.പക്ഷെ ഞാന്‍ ഭൂമിയില്‍ പതിക്കുന്നില്ല. കല്പ്പാന്തത്തോളം യാത ചെയ്‌താല്‍ ചിലപ്പോള്‍ ഭൂമിയില്‍ വീണേക്കും .അത്ര ഉയരമുണ്ട് കവിതയ്ക്ക്
Post a Comment