ആത്മഹത്യാമുനമ്പിലെ
നിലവിളികള്‍
നെഞ്ചില്‍ അലറിപ്പിടയുന്ന
കടലിരമ്പം പോലെ
സ്വപ്‌നങ്ങള്‍ കരിയുന്ന
ഗന്ധവും മയില്‍പ്പീലിത്തൂലികയുടെ
ധമനികളിലോടുന്ന
വിഷത്തിന്‍റെ നിറവുമുള്ള
നിലവിളികള്‍.
മറവി ഒരായിരം ചാപിള്ളകളെ
പെറ്റ നിന്‍റെ ഹൃദയത്തിന്‍റെ
മതിലുകള്‍ ഭേദിച്ചാണവര്‍
പ്രാണന്‍ പൊലിക്കാനുറച്ചത്
ഭൂമിയുടെ കണ്ണുകളില്‍ നിന്നും
പാഞ്ഞു പോയ കൃഷ്‌ണമണികളെ
ഭയന്നാണവര്‍ നക്ഷത്രക്കുരുന്നുകളെ
കുരുതി കഴിക്കാനുറച്ചത്.
ഒടുക്കത്തെ നേര്‍ക്കാഴ്ചകള്‍ തേടുമ്പോള്‍
കെട്ടഴിഞ്ഞ മുടിയുമായി പുഴ
ഒരു ദിക്കില്‍ കരയുന്നു
മുടന്തുമായി ശരവേഗത്തില്‍
പായുവാനാവില്ലവള്‍ക്ക്.
മഴമേഘത്തിന്‍റെ നെറുകയില്‍
നിന്നൊരു കരിനാഗം
മഴവില്ലിന്‍ ഹൃദയത്തിലേക്കായുന്നു
ശിലയിലെന്നോ ഉറങ്ങിയ
ഒരു ഗന്ധര്‍വന്‍ സിംഹമായി
മിഴി തുറന്നലറുന്നതും
ഇനിയും വയ്യെനിക്കമ്മേ,
അകത്തും പുറത്തും
ഒരേ കാഴ്ചകളല്ലോ
മിഴികളില്‍ തിളക്കുന്നു.
12 comments:
ആത്മഹത്യ മുനമ്പ്...!
അവിടെ ചെന്ന് നിന്നാല്‍ മനസ്സിനു നിര്‍വചിക്കാനാവാത്ത ഒരു വികാരമാണ് കടന്നു വരാറുള്ളത്..
നമ്മുക്കൊരിക്കലും പരിചയമില്ലാത്ത , കെട്ടിപ്പിടിച്ച് ഒരു ദേഹാമായ് മരണത്തിലഭയം തേടിയ കുറെ അജ്ഞാത ജന്മങ്ങളെ വെറുതെ ഓര്‍ത്തുപോകും...
ആ ചിന്ത ഈ കവിത വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി മനസിലുടെ ഒരു മിന്നായം പോലെ കടന്നു പോയെന്നതാ സത്യം..!
അഭിനന്ദനങ്ങള്‍
നന്നായി..എഴുതാന്‍ കുറെയുണ്ട്...
മറവി ഒരായിരം ചാപ്പിള്ളകളെ
പെറ്റ നിന്‍റെ ഹൃദയത്തിന്‍റെ
മതിലുകള്‍ ഭേദിച്ചാണവര്‍
പ്രാണന്‍ പൊലിക്കാനുറച്ചത്
ഭൂമിയുടെ കണ്ണുകളില്‍ നിന്നും
പാഞ്ഞു പോയ കൃഷ്‌ണമണികളെ
ഭയന്നാണവര്‍ നക്ഷത്രക്കുരുന്നുകളെ
കുരുതി കഴിക്കാനുറച്ചത്.
ശക്തമായ പ്രമേയം .ആത്മഹത്യ മുനമ്പിലെ മനസിന്‍റെ നിലവിളികള്‍ നന്നായി വരച്ചിരിക്കുന്നു . നല്ല വരികള്‍ ആശംസകള്‍
pollunna vaakukal...
sathyam,
manasine alosarapeduthunna varikal thanne......
kannukal thurannirikkuka...!!!
വേദനയുടെ അണപൊട്ടി ഒഴുകുമി കവിത
വേദ്യമായതിനെ അറിയാതെ നടക്കുന്ന കഥയായി
മാറുകയാണ് അതിനാലാണ് ഇവിധം ചിന്തകള്‍
മറവി ഒരായിരം ചാപിള്ളകളെ
പെറ്റ നിന്‍റെ ഹൃദയത്തിന്‍റെ
മതിലുകള്‍ ഭേദിച്ചാണവര്‍
പ്രാണന്‍ പൊലിക്കാനുറച്ചത്
ഭൂമിയുടെ കണ്ണുകളില്‍ നിന്നും
പാഞ്ഞു പോയ കൃഷ്‌ണമണികളെ
ഭയന്നാണവര്‍ നക്ഷത്രക്കുരുന്നുകളെ
കുരുതി കഴിക്കാനുറച്ചത്.
കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി
veendum orikkal koodi vayichu.nandi
നന്നായി..
തീവ്രതയുള്ള വരികൾ..! അവസാനവരികൾക്ക് ഒരു ഈണമുള്ളതുപോലെ..
ഇഷ്ടപ്പെട്ടു.. ആശംസകൾ
ഉദയം
പിറവിയുടെ മുന്നോടിയാണ്,
പ്രഭാതത്തിന്റെ മുന്നറിയിപ്പും,കിരണങ്ങളുടെ വര്‍ഷവും,
ഒന്നിന്റെ തുടക്കവും, ഒക്കെയായീ
ഉമ്മ്രഹ്പ്പടികള്‍ കടന്നുവരും,
കണ്ണുകള്‍ തുറക്കുമ്പോള്‍ ഇവിടെ നിഴലില്ലാത്ത ദൈന്ന്യത ,
രാത്രിയില്‍ നിഴല്‍ പോലെ നിലാവിന്റെ സ്നിഗ്ത്തെത,
വേദന ഇവിടെ നെഞ്ചുകീറുന്ന നിലവിളികള്‍ ആയും,
ചേതന ഇവിടെ അര്‍ത്ഥമറിയാത്ത അക്ഷരകൂട്ടുകളായും,
കണ്ണീരിന്‍ രക്തത്തുള്ളികള്‍ ആയും,
കാഴ്ചകളില്‍ നോവുകളുടെ മാത്രം
ബാക്കിപത്രമായും
ബാക്കിയാവുകയാണിവിടെ...!
അജി.
Post a Comment