ഇരുട്ട് നിശ്ചലമായൊരു
പുഴ പോലെ ഈ മുറിയില്‍
നിറഞ്ഞു നില്‍ക്കുകയാണ്.
ആകാശവുമായി എന്നെ
ബന്ധിപ്പിച്ചിരുന്ന
പട്ടത്തിന്‍റെ നൂലും
പൊട്ടിപോയിരിക്കുന്നു.
ഇനിയെനിക്ക് ആകാശത്തിന്‍റെ
സ്വപ്‌നങ്ങള്‍ പങ്കു വെക്കാനാവില്ല.
ഇരുട്ടില്‍ തനിച്ചിരുന്നു
കരയാനുമാകില്ല.
ഇന്ന് സന്ധ്യക്ക് ഞാന്‍
പുഴയോട് പറഞ്ഞു:
ഇനിയെന്നെ വെറുതെ വിടുക
കണ്ണീരെല്ലാം എനിക്ക് നല്‍കി
നീ ചിരിയും കൊണ്ടോടുകയാണ്.
എനിക്കും ചിരിക്കണം
അര്‍ത്ഥമൊന്നുമില്ലാത്ത
ശൂന്യമായ ഒരു ചിരി
അതിലീ ജീവിതത്തിന്‍റെ
നിസ്സഹായതയും ദൈന്യതയും
ഞാന്‍ വീണ്ടുമറിയും.
15 comments:
നിന്റെ കണ്ണീരിനോടൊത്തലിയാനായി
ഞാനിനിയെത്ര ദൂരം , സഞ്ചരിക്കണം ...
പുഴയായും അരുവിയായും .....
good lines....
feel anubhavippikkunnu...
:)
നൊമ്പരത്തിന്റെ നനുത്ത വരികള്‍..
പക്ഷേ..
മനസ്സിന്റെ ആകാശത്ത്
ഒരായിരം പട്ടങ്ങള്‍..
ചിന്തയുടെ പൊന്‍നാളത്തില്‍
അലിഞ്ഞില്ലാതാകുന്ന ഇരുട്ടും..!
Nanaaayirikkunnu kooduthel pratheekshayode...
എനിക്കും ചിരിക്കണം
അര്‍ത്ഥമൊന്നുമില്ലാത്ത
ശൂന്യമായ ഒരു ചിരി
അക്ഷരങ്ങളുടെ ഒത്തിരി അര്‍ത്ഥമുള്ള കുറച്ചു വരികള്‍ ഹൃദയത്തിനോട് ചേര്‍ത്ത് വച്ച ഒരു ആശംസ
_iruttine puzhayodu upamikkunnu
athil irunnu karayaanakilla ennu
paranja udane puzhayodu(iruttinodu)
kanneru chodikkunu..!!???
oh, entho oru cheraayma....
പോട്ടെ, പുഴ അതിന്റെ വഴിക്ക് പോട്ടെ..
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആകാശവും പുഴയും പൂക്കളും ഒക്കെ കാണും കരയുമ്പോള്‍ ആരെയും കൂട്ടരുത് അല്ലെ..
ഇഷ്ടായി
ഇന്ന് സന്ധ്യക്ക് ഞാന്‍
പുഴയോട് പറഞ്ഞു:
ഇനിയെന്നെ വെറുതെ വിടുക
കണ്ണീരെല്ലാം എനിക്ക് നല്‍കി
നീ ചിരിയും കൊണ്ടോടുകയാണ്.
Chechi I fell in love with these lines
കരഞ്ഞു തീര്‍ക്കാന്‍ കണ്ണ് നീര്‍ വറ്റുംപോലെ പുഴയും വരളുന്നു പ്രകൃതിയും മനുഷ്യനുമായിയുള്ള ആ ബന്ധം ഊട്ടി ഉറപ്പിക്കുന്ന നല്ല കാമ്പുള്ള കവിത ഭാവുഗങ്ങള്‍
nanaayirikkunu..
ചിരിയുടെ ഈ നിരവ്വചനങ്ങൾ എത്രയോ ശരി
എനിക്കും ചിരിക്കണം
അര്‍ത്ഥമൊന്നുമില്ലാത്ത
ശൂന്യമായ ഒരു ചിരി
അതിലീ ജീവിതത്തിന്‍റെ
നിസ്സഹായതയും ദൈന്യതയും
ഞാന്‍ വീണ്ടുമറിയും...wow nalla varikal..ashmsakal
lilly , thikachum aparichithar aanu nammal
ennirunnalum chodikaty
kai vellayiloody nahstepettahu jeevitham aayirunno?
pinne nashtapetta mayilpeeli, athmahatya
ethonum allathay onnum manassil thelyuniley?
chodhyam thettanu engil porukkuka
njan sohan kozhikodu ninnaum
pinne ee sneham nedalum nashtapedalum onnum alla
athinum upari mattu enthokkeyo koodi chernnathally lilly???
Post a Comment