സ്നേഹാര്‍ദ്രനായ് നീ
കുത്തികുറിക്കുന്നു:
തുറന്നിട്ട ജാലകത്തിലൂടെ
പുറത്തേക്കു നോക്കുമ്പോള്‍
എങ്ങും കൂടുകൂട്ടാനാവാത്ത
ഒരു വരണ്ട കാറ്റ്
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
പുറത്ത്
ഇരുള്‍ പരക്കുമ്പോള്‍
മനസ്സിലൊരായിരം
ശവംതീനി പക്ഷികളുടെ
കലഹവും വിലാപവും
ഭീകരമായി തുടങ്ങുന്നു.
ആകാശത്തിന്‍റെ കനിവുമായി
ഇരമ്പിയെത്തുന്ന മഴയുള്ള
നീലിമയാര്‍ന്ന രജനികളില്‍
നിലത്തിഴയുന്ന
കറുത്ത വസ്ത്രങ്ങളണിഞ്ഞു
നൃത്തം ചെയ്യുന്ന
പ്രേതരൂപങ്ങളുള്ള
സ്വപ്നങ്ങളെക്കുറിച്ച്.
ഞാനെഴുതുന്നു വീണ്ടും
നിന്‍റെ കത്തുകള്‍ക്കിടയില്‍ നിന്നും
കടമെടുത്ത പദങ്ങള്‍.
ഇനിയുമെന്നെ അറിയുന്നില്ല നീ
എന്‍റെ മനം നിറയെ
വിലാപമാണ്.
അക്ഷരങ്ങളും
വാക്കുകളും പിണങ്ങിപോയ
ഹൃദയത്തില്‍ നിനക്കായി
ഒരു സാന്ത്വനം പോലും
ബാക്കിയില്ല.
മുഷിഞ്ഞ എന്‍റെ വസ്ത്രങ്ങള്‍
പോലെ ഞാനും.
10 comments:
വാക്കുകളും പിണങ്ങിപോയ
ഹൃദയത്തില്‍ നിനക്കായി
ഒരു സാന്ത്വനം പോലും
ബാക്കിയില്ല.....
കുറച്ചെങ്കിലും ബാക്കി വെച്ചേക്കുക...
എപ്പോഴെങ്കിലും,എപ്പോഴെങ്കിലും...
തിരികെ വന്നെങ്കിലോ...സ്നേഹത്തോടെ...
നഷ്ടപെട്ട,നഷ്ടപ്പെടുത്തിയ മുഴുവന്‍ സ്നേഹത്തോടെ..
ഞാനെഴുതുന്നു വീണ്ടും
നിന്‍റെ കത്തുകള്‍ക്കിടയില്‍ നിന്നും
കടമെടുത്ത പദങ്ങള്‍.
ഇനിയുമെന്നെ അറിയുന്നില്ല നീ
സ്നേഹത്തോടെ
ഒരു വരണ്ട കാറ്റ്
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
അനുഭവത്തിന്റെ മഴവില്‍ കാറുകള്‍ മധുരം
മേരി ലില്ലി,
ഒരാള്‍ എത്ര സ്നേഹത്തോടെയാണ്
ഒരു കത്ത് അയച്ചിരിക്കുന്നത്.
എന്നിട്ടും അയാളുടെ കത്തില്‍
നിന്നുള്ള വരികള്‍ കൊണ്ട്
തന്നെ അയാളെ അവഗണിക്കുന്നത്
കഷ്ടമല്ലേ.
ജീവജ്യോതി കെ. എന്‍.
കോഴിക്കോട്
ജുനൈദ്,
അനീഷ്,
പാവപ്പെട്ടവന്‍,
ജീവ
കൈവെള്ള സന്ദര്‍ശിച്ചതിനും
നല്ല വാക്കുകള്‍ക്കും നന്ദി.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
പുറത്ത്
ഇരുള്‍ പരക്കുമ്പോള്‍
മനസ്സിലൊരായിരം
ശവംതീനി പക്ഷികളുടെ
കലഹവും വിലാപവും
ഭീകരമായി തുടങ്ങുന്നു.
ലില്ലി,
ബ്ലോഗ് കണ്ടിട്ട് കുറച്ചു ദിവസമായി.
എന്‍റെ കാഴ്ചകള്‍ എന്ന പേരില്‍
ഒരു ബ്ലോഗ് കൂടി തുടങ്ങി അല്ലെ.
നന്നായി. എല്ലാ ഭാവുകളും
നേരുന്നു.
സ്നേഹത്തോടെ
പ്രശാന്ത്. കെ. ജോസഫ്
സ്നേഹാര്‍ദ്രനായ് നീ
കുത്തികുറിക്കുന്നു:
തുറന്നിട്ട ജാലകത്തിലൂടെ
പുറത്തേക്കു നോക്കുമ്പോള്‍
എങ്ങും കൂടുകൂട്ടാനാവാത്ത
ഒരു വരണ്ട കാറ്റ്
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
മഴവെള്ളത്തില്‍ ഒരിക്കല്‍ പാദസരം
ഒഴുകി പോയതും ഇപ്പോള്‍ മഴക്കാല
സന്ധ്യകളെ പേടിയോടെ
നോക്കുന്നതും വായിച്ചു.
ആശംസകളോടെ
Post a Comment