അലയടങ്ങാത്ത
ഏതു കടലും ശാന്തമാകും
എന്റെ വിരല്‍ തൊടുമ്പോള്‍.
അലയാഴിയുടെ ആഴങ്ങളും
ചുഴികളും ഭ്രാന്തുപോലെ
ആഞ്ഞടിക്കുന്ന തിരമാലകളും
ഏറ്റുവാങ്ങിയത്
എന്റെ ഹൃദയമാണ്.
ജ്വലിക്കുന്ന സൂര്യന്
രാവുറങ്ങുന്നത്
എന്റെ ചിന്തകളിലാണ്.
ചിപ്പിയിലൊളിച്ച മുത്തെന്റെ
മോഹങ്ങളായിരുന്നു.
മിഴിയടയ്ക്കാത്ത ജന്മങ്ങള്
തപസ്യയാക്കിയതെല്ലാം
തളരാത്ത
എന്റെ സിരകളായിരുന്നു.
പക്ഷേ, ഇറുകെപ്പുണര്‍ന്നു
നിശ്വസനങ്ങളെടുക്കാന്‍ വന്ന
നീരാളി നീയായിരുന്നു.
എന്നിട്ടും നിന്നെ ചുമന്നത്
ഞാനീ നെഞ്ചിലാണ്.
അതിനാല്‍ ഏതു സാഗരവും
സൗമ്യയാകും ഞാനൊന്നു
വിരല്ത്തുമ്പാല് സ്പര്‍ശിക്കുമ്പോള്‍.
14 comments:
ആഴങ്ങളെ ഗര്ഭത്തിലൊളിപ്പിച്ചു പുറമേ ശാന്തത നടിക്കുന്ന സാഗരമേ...
എന്നിട്ടുമെന്തേ നിനക്ക് തിരയായ് അല തല്ലുവാനും കഴിയാതെ പോകുന്നു..
ഓരോ മഴയും പെയ്യുന്നത് നിന്നിലേക്ക്..
എന്നിട്ടുമെന്തേ നീയൊന്നു കര കവിയുകയെങ്കിലും ചെയ്യാതെ പോകുന്നു..
............
മനോഹരം...
ഇഷ്ടപ്പെട്ടു..ഈ കവിതയും
പക്ഷേ, ഇറുകെപ്പുണര്‍ന്നു
നിശ്വസനങ്ങളെടുക്കാന്‍ വന്ന
നീരാളി നീയായിരുന്നു.
എന്നിട്ടും നിന്നെ ചുമന്നത്
ഞാനീ നെഞ്ചിലാണ്.
അതിനാല്‍ ഏതു സാഗരവും
സൗമ്യയാകും ഞാനൊന്നു
വിരല്ത്തുമ്പാല് സ്പര്‍ശിക്കുമ്പോള്‍.
സ്പര്‍ശിച്ചു ശാന്തമാക്കൂ...
എല്ലാ നോവുകടലിനെയും
അലയടങ്ങാത്ത
ഏതു കടലും ശാന്തമാകും
എന്റെ വിരല്‍ തൊടുമ്പോള്‍.
ഹൃദയത്തിലെ കടലും ശാന്താമാകുന്നു
ഇത് വായിക്കുമ്പോള്‍.
ആശംസകള്‍
ഇത് ശരിക്കും അവളുടെ കവിത (കഥ) യാണ്. കൊള്ളാം.
കടല്‍ ശാന്തമായി
ആത്മവിശ്വാസം നിറഞ്ഞ വരികള്‍....
മനോഹരമായ കവിത.നന്ദി ഈ പങ്കുവയ്ക്കലിന്.
കടല്‍ ഇരമ്പുകയാണല്ലോ..?
എല്ലാ കവിതകളിലൂടെയും പോയി, നല്ല അവതരണം
ആശംസകള്‍
നന്നായിട്ടുണ്ട്.നല്ല വരികള്‍.
ഹന്ലല്ലത്,
ജുനൈദ്,
അനീഷ്,
തലശ്ശേരി,
ജീവ,
ശിവ,
ഉറുമ്പ്,
വഴിപോക്കന്
നന്ദി, നല്ല അഭിപ്രായങ്ങള്‍ക്ക്.
പ്രദീപ്,
കൈവെള്ളയില്‍
എത്തിയതില്‍ സന്തോഷം
നന്നായി.. ഇഷ്ടായി..!!
super
കടൽ..കൈക്കുമ്പിളിൽ.........
Post a Comment