ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ് നീ ഇതളുകള്‍
കശക്കിയെറിഞ്ഞപ്പോള്‍
ഞരമ്പുകള്‍ക്കിടയിലൂടെ
ചുടുനിണം ചീറ്റിയത്.
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ് നീയെന്റെ
ചുംബനങ്ങള്‍ക്ക് നേരെ
മുഖം തിരിച്ചപ്പോള്‍
അപമാനത്തിന്റെ നെരിപ്പോടിലത്
വെന്തുനീറിയത്
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്
നീയെന്നെ പുറംകാലുയര്‍ത്തി
തൊഴിച്ചെറിഞ്ഞപ്പോള്‍
സീതയെപ്പോലെ
ഭൂമി പിളര്‍ന്നത്
ആഴങ്ങളിലേക്ക് മാഞ്ഞുപോകാന്‍
നെഞ്ചുരുകി കേണത്
ഇതെന്റെ ഹൃദയമാണ്
അതിനാല്‍ നീ നിഷേധിച്ച
ചുംബനവും പ്രണയവും
കരുതലുമെല്ലാം വിരല്‍ത്തുമ്പിലൂടെ
ഇറ്റിറ്റു വീണെങ്കിലും
ഞാനുയര്‍ത്തെഴുന്നേല്‍ക്കുക
തന്നെ ചെയ്യും വെണ്‍ചാരത്തില്‍
നിന്നും കരുത്താര്‍ജ്ജിച്ച്
ഫീനിക്സ് പക്ഷിയെപ്പോലെ
11 comments:
nice..
കവിത ഇഷ്ടപ്പെട്ടു .ആശംസ
ഹൃദയത്തിന്റെ ശക്തി.കവിത നന്നായി
മുനീര്‍ തൂതപ്പുഴയോരം
നല്ല കവിതയെന്നു പറയേണ്ടല്ലോ.അവസാനത്തെ ആ വരികളാണ് ആര്‍ജ്ജവത്തിന്റെ ഹൃദ്സ്പന്ദനം ഒളി ചിന്നുന്നത്....
വളരെ നന്നായിട്ടുണ്ട്... ആശംസകൾ
നല്ല കവിത ഇനിയും ഇത് പോലെ ഉള്ളവ വായിക്കാന്‍ ആഗ്രഹികുന്നു
നല്ലവരികള്‍., ആശംസകള്‍
തികച്ചും വേറിട്ടൊരു ബ്ലോഗ്,,ആശം സകള്‍ ,,,!!!
ഹൃദയത്തില്‍ തട്ടുന്ന വരികള്‍
ഇഷ്ടായി ..ആശംസകള്‍ ..
മനസിനെ തൊട്ടുണര്‍ത്തുന്ന വരികള്‍
Post a Comment