Thursday, August 4, 2011

ആഴങ്ങളില്‍ നഷ്ടപ്പെട്ടവര്‍

ഞാന്‍ അവനോടു ചോദിച്ചിരുന്നു
നീ എന്തിനാണ്
എപ്പോഴുമിങ്ങനെ
എനിക്ക് മിസ്ഡ് കാള്‍
അടിച്ചുകൊണ്ടിരിക്കുന്നത്?

എനിക്ക് നിന്നെ ഒരിക്കലും
നഷ്ടപ്പെടാതിരിക്കാന്‍
ഓരോ നിമിഷവും
നിന്നെ പ്രണയിക്കുന്നു
എന്നോര്‍മ്മിപ്പിക്കാന്‍

മിസ്ഡ് കോളുകള്‍ക്ക്
എന്തെന്ത് അര്‍ഥങ്ങള്‍,
ആഴങ്ങള്‍
നീ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന
നിമിഷം തൊട്ടു
രാത്രി ഉറങ്ങും വരെ
പ്രഭാതങ്ങളില്‍
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍
സന്ധ്യകളില്‍ തിരിച്ചെത്തുമ്പോള്‍
നിന്റെ മിസ്ഡ് കോളുകള്‍
ഓര്‍ക്കാപ്പുറത്തെ
ഒരൊറ്റ ചുംബനം പോലെ
എന്‍റെ മുഖത്തെ വര്‍ണാഭമാക്കിയിരുന്നു.


ഒരിക്കലും പിരിയരുതെന്നാ
ഗ്രഹിച്ചിട്ടും ജീവിതത്തിന്‍റെ
ഏത് തിരിവില്‍ വെച്ചാണ്
നിനക്കെന്നെ എന്നേക്കുമായി
നഷ്ടപ്പെട്ടു പോയത്?

7 comments:

ശ്രീജ എന്‍ എസ് said...

പ്രണയത്തിന്റെ ഇഷ്ടത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് കാലമല്ലേ..ഒരു പാടിഷ്ടപ്പെട്ടിരുന്ന ലില്ലിയുടെ വരികള്‍ ഈയിടെയായി
ഹൃദയത്തിലേക്ക് കടക്കുന്നില്ല..ഒരു പക്ഷെ വായനയുടെ കുഴപ്പമാകാം

ഹരീഷ് തൊടുപുഴ said...

മനസ്സിൽ തൊടുന്ന കവിത..!
ആശംസകൾ..

വിധു ചോപ്ര said...

കവിതയായോ ഈ രചന? കവിത കാന്താരി പോലെ എരിവുള്ളതാകുന്നില്ല.


ഒരിക്കലും പിരിയരുതെന്നാ
ഗ്രഹിച്ചിട്ടും ജീവിതത്തിന്‍റെ
ഏത് തിരിവില്‍ വെച്ചാണ്
നിനക്കെന്നെ എന്നേക്കുമായി
നഷ്ടപ്പെട്ടു പോയത്?

റേഞ്ച് ഇല്ലാത്ത ഏതെങ്കിലും നിമ്നതകളിൽ വച്ചായിരിക്കും. മിസ്സ്കോൾ ചെയ്യാൻ പറ്റുന്നുണ്ടാവില്ല. പാവം.(കവയിത്രി ദയവായി റേഞ്ചിലേക്ക് വരിക) സ്നേഹപൂർവ്വം വിധു

പാവപ്പെട്ടവൻ said...

സ്നേഹം അഥവ പ്രണയം ഓർമ്മപ്പെടുത്താൻ ഈ മിസ്ഡ് കാള്‍ എന്തിനു ? നല്ല ചോദ്യം. മറന്നുപോകുന്ന സ്നേഹത്തിനും പ്രണയത്തിനും ആയുസുപകരുന്ന മിസ്ഡ് കാള്‍ വ്യർത്ഥമാണ്...

ജീവിതത്തിന്റെ ഒറ്റക്കുള്ള ഒരു ഏങ്ങലടി കവിതയിൽ നിഴലിച്ച് നിക്കുന്നുണ്ട്.

shamsudheen perumbatta said...

കാണാറുണ്ട് ഞാനീ കവിയത്രിയെ എന്നും ഫേസ് ബുക്കിൽ, വായിക്കാറുണ്ട് ഇതിലേക്കൂടി വന്നാൽ, പാചകം മുതൽ പ്രണയം തുടങ്ങിയ ഹ്രദയത്തിൽ തട്ടുന്ന വരികൾ എല്ലാം ഒന്നിനൊന്നു മിച്ചം,

Kalavallabhan said...

വരുതിയ്ക്ക് പുറത്തായാൽ
മിസ്ഡ്കോളും നഷ്ടമാവാം

Unknown said...

:)

നമിക്കുന്നു..!