നിന്റെ ഓരോ വാക്കുകളിലും
സ്നേഹ സമുദ്രങ്ങളുണ്ട്.
കവിതകളുടെ കൊടുങ്കാറ്റുണ്ട്.
നനുത്ത മയില്‍പീലി സ്പര്‍ശമുണ്ട്.
പ്രണയത്തിന്റെ പേമാരിയുണ്ട്
നെഞ്ചോട് ചേര്‍ത്തു
പുണരുന്ന കാരുണ്യമുണ്ട്
എന്നിട്ടും നിന്നെ ഞാന്‍
അറിയാതെ പോകുന്നതെന്താണ്?
വിരലുകളില്‍ വിരല്‍
കൊരുത്തെടുത്ത പോലെ
വേറിടാന്‍ മടിക്കുന്ന
നിഴലുകള്‍ ഇവിടെ
ബാക്കിയാവുന്നെങ്കിലും
ഹൃദയമിടിപ്പുകള്‍
നിലച്ചു പോകുന്ന
ഈ ഇടവഴിയോരത്തു വെച്ച്
നാം പിരിഞ്ഞു പോകുമ്പോള്‍
ഒരിക്കലും നീ തിരിഞ്ഞു നോക്കരുത്.
എന്റെ നിറഞ്ഞ കണ്ണുകള്‍
മറ്റാരും കാണുന്നത് എനിക്കിഷ്ടമില്ല
നിന്നെ പിരിയുകയെന്നാല്‍
അതെന്റെ മരണമാണ്.
8 comments:
നിന്നെ പിരിയുകയെന്നാലെന്റെ മരണമാണ് ...
എങ്കിലും ....
A little sentimental still Good
“നിന്നെ പിരിയുകയെന്നാല്‍
അതെന്റെ മരണമാണ്.“
എന്നെക്കൊണ്ട് വയ്യ...:)
വിരലുകളില്‍ വിരല്‍
കൊരുത്തെടുത്ത പോലെ
വേറിടാന്‍ മടിക്കുന്ന
നിഴലുകള്‍.....
ഹൃദയബന്ധത്തിന്റ്റെ .....ആഴം
ഒപ്പിയെടുത്ത വരികള്‍ ....
നന്നായിരിക്കുന്നു ....
എനിയ്ക്കുമുണ്ടായിരുന്നു-
രണ്ടു കണ്ണുകള്‍..
നിന്റെ ചിരിയെ പുണരുമ്പോഴേ-
നീയതു കണ്ടുള്ളൂ..
ചിരി മായുമ്പോഴൊക്കെ ഞാനതു-
മുറുക്കെയടച്ചിരുന്നതാവാം
എന്നെ നിനക്കു് അന്ധനാക്കിയത്..
എന്തിനായിരുന്നുവെന്ന്-
ചോദിയ്ക്കരുത്..
നീ തന്ന കാഴ്ചകള്‍-
മങ്ങിത്തുടങ്ങിയപ്പൊഴേ-
ഞാനവയെ പിഴുതെറിഞ്ഞിരുന്നു..
എന്നിട്ടും നനഞ്ഞത് ഞാനാണ്..
പഴയതെന്ന കുട ചൂടിയിട്ടും
നനഞ്ഞു കൊണ്ടേയിരിയ്ക്കുന്നു..
ഇനിയിതു തോര്ന്നില്ലെങ്കില്-
ഞാനുമതില്‍ അലിഞ്ഞു തീരട്ടെ..!
അപ്പോള്‍ മരണവും പിരിയലാവില്ല-
എനിയ്ക്ക് നിന്നില്‍ നിന്ന്..
അതിനു മാത്രമായ്-
ഞാനിവിടെയിപ്പൊഴും.
എന്റെഓരോ വാക്കുകളിലും
സ്നേഹസമുദ്രങ്ങളുണ്ട്.
കവിതകളുടെ കൊടുങ്കാറ്റുണ്ട്.
നനുത്ത മയില്പ്പീലിസ്പര്ശമുണ്ട്.
പ്രണയത്തിന്റെ പേമാരിയുണ്ട്
നെഞ്ചോട് ചേര്‍ത്തു
പുണരുന്ന കാരുണ്യമുണ്ട്
എന്നിട്ടും എന്നെ നീ
അറിയാതെ പോകുന്നതെന്താണ്?
:)
soooooooooooooooooo niceeeeeeeeeeeeeeeeeeeeeeeee...lve tizzzzzzzzzzzzzzzzzzzzzzz
Post a Comment