Friday, February 19, 2010

ലയം

നിന്‍റെ കണ്ണുകളെ
നേരിടാനാവാതെയാണ്
ഞാന്‍ കാപ്പിക്കപ്പിനു
മുന്നിലെ അപരിചിതനോട്
സൗഹൃദം നടിച്ചത്‌.



നിന്‍റെ വിരല്‍ത്തുമ്പിലെ
ഊഷ്മളത എന്നില്‍
വര്‍ണ്ണങ്ങള്‍ നിറച്ചപ്പോഴാണ്
ഞാന്‍ ഇടവഴിയിലെ
നിഴലിലേക്ക്‌ മാഞ്ഞുപോയത്.



നിന്‍റെ അധരങ്ങളിലെ നനവ്
ഹൃദയത്തിന്‍റെ ആഴത്തിലേക്ക്
പടര്‍ന്നപ്പോഴാണ്
ഞാനൊരു നെയ്യാമ്പലായി
നീല ജലാശയത്തില്‍
മിഴി തുറന്നത്.



നിന്‍റെ സ്വരത്തിലെ ആര്‍ദ്രത
മേനിയെ തലോടിയപ്പോഴാണ്
ഞാന്‍ നിലാവിന്‍റെ
ഒരലയായി ഭൂമിയില്‍
അലിഞ്ഞു ചേര്‍ന്നത്‌

21 comments:

Junaiths said...

പ്രണയാനുഭവങ്ങളിലൂടെ ഒരു യാത്ര.

Rakesh R (വേദവ്യാസൻ) said...

അവനെന്ന് തിരികെ നിന്‍ അരികിലെത്തും :)

പാവപ്പെട്ടവൻ said...

പ്രിയ ലില്ലി ഇതില്‍ നെരുതയെന്‍ കവിതയിലെ മാസ്മരിക സ്പര്‍ശം കാണാന്‍ കഴിയും . വാക്കുകളുടെ കടശി പ്രയോഗങ്ങള്‍ ഇതിനു സൌന്ദര്യം കൂട്ടുന്നു

Anil cheleri kumaran said...

നിന്‍റെ അധരങ്ങളിലെ നനവ്
ഹൃദയത്തിന്‍റെ ആഴത്തിലേക്ക്
പടര്‍ന്നപ്പോഴാണ്
ഞാനൊരു നെയ്യാമ്പലായി
നീല ജലാശയത്തില്‍
മിഴി തുറന്നത്.

അവാച്യം.!

manu said...

kavitha, kollam ,, pakshe nerathe vayicha kavitha kalude oru nilavarathilekkethiyo ennoru samsayam undu,,, ente mathram samsayam !!!!!

grkaviyoor said...

പ്രണയ പിണക്കളും ഇണക്കളും മനോഹരമായി പുതു ബിംബങ്ങളാല്‍ വരച്ചു കാണിച്ച കവിത ഇഷ്ടമായി

നന്ദന said...

നന്നായിരിക്കുന്നു കവിതകൾ വരട്ടെ

::: അഹങ്കാരി ::: said...

ചേച്ചീ

ഒരു സംശയം ചോദിച്ചോട്ടെ...

ദേഷ്യപ്പെടരുത്...

ചോദ്യം ഇഷ്ടായില്ലേ ഒരു വിവരമില്ലാത്തവന്റെ “അഹങ്കാരം” ആണെന്ന് കരുതിയാ മതി...

എനിക്ക് ഈ കവിതയെ പറ്റി അധികമൊന്നുമറിയില്ല, കവിത കേള്‍ക്കാനും പാടനും ഇഷ്ടമാണ് എന്നല്ലാതെ...

എങ്കിലും, ഇത്തരത്തില്‍, ഗദ്യത്തെ വരിമുറിച്ചെഴുതി കവിത എന്ന് വിളിക്കുന്ന പുതിയ സമ്പ്രദായത്തോട് ഒട്ടുമേ യോജിക്കുവാന്‍ കഴിയുന്നില്ല.

ചേച്ചിയ്ക്ക് സാഹിത്യം ഉണ്ട്. ഇത്തരത്തില്‍ കവിതയെ മാനഭംഗം ചെയ്യുന്ന ഗദ്യകവികളുടെ കൂട്ടത്തില്‍ കൂടി ദൈവം കനിഞ്ഞു തന്ന സര്‍ഗസിദ്ധി പാഴാക്കണമോ?

ഈണത്തിലും വൃത്തത്തിലുമൊന്നും കവിത എഴുതാന്‍ പാറ്റില്ല, അതൊക്കെ പ്രതിലോമപരമാണെന്ന ആധുനിക ഗദ്യകവികളുടെ കവിതാനിര്‍വചനമാണ് ചേച്ചി മാനിക്കുന്നതെങ്കില്‍ ക്ഷമിക്കുക.

ചേച്ചിയുടെ കവിതയിലെ സാഹിത്യം ഇഷ്ടപ്പെട്ടതു കൊണ്ടും, ആ സര്‍ഗസിദ്ധിയെ ഇത്തരത്തില്‍ സ്വയം അവഹേളിക്കുന്നതും കണ്ട് വിഷമത്തില്‍ പറഞ്ഞു പോയതാണ്.

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ...

mary lilly said...

അഹങ്കാരീ,

അനിയന്‍ പറഞ്ഞത് പോലെയൊക്കെ എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് എവിടെ എത്തുമായിരുന്നു!

മിര്‍സ said...

നിന്റെ കവിളിലെ അരുണിമ
കരളില്‍ പടര്‍ന്നപ്പോഴാണു
ഞാനൊരു മഴവില്ലായി ആകാശത്ത്‌
ഒഴുകി നിറഞ്ഞത്‌....

Basheer Vallikkunnu said...

നിന്റെ അക്ഷരങ്ങള്‍ എന്നെ കൊതിപ്പിച്ചപ്പോഴാണ്
ഞാനീ കടും കൈക്ക് മുതിരുന്നത്.

Basheer Vallikkunnu said...
This comment has been removed by the author.
Styphinson Toms said...

നല്ല കവിത ... ഇഷ്ടപ്പെട്ടു !!

പട്ടേപ്പാടം റാംജി said...

നിന്‍റെ സ്വരത്തിലെ ആര്‍ദ്രത
മേനിയെ തലോടിയപ്പോഴാണ്
ഞാന്‍ നിലാവിന്‍റെ
ഒരലയായി ഭൂമിയില്‍
അലിഞ്ഞു ചേര്‍ന്നത്‌

അപരന്‍ said...

ഹൃദ്യം, മനോഹരം.

മനോജ് ആറ്റിങ്ങല്‍ said...

കൊള്ളാം...

Mohamed Salahudheen said...

ലയിച്ചു

SIDDIQUE PT KOMBAM,MANNARKKAD said...

ഈ മാന്ത്രിക ഭാവന ഉടലെടുക്കുന്ന ആ മനസ്സില്‍ ഞാന്‍ കവിതയുടെയും പ്രതികരണങ്ങളുടെയും അപ്പുറത്ത് തീഷ്ണമായ മറ്റെന്തോ ശക്തി കാണുന്നു സര്‍ഗ്ഗ ശക്തിയെ ഉത്തേജിപ്പിക്കുന്ന ഏതോ ഒരഭൌമ തേജസ്..നന്ദി എനിക്ക് വാക്കുകള്‍ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയില്ല ... ഇതെന്റെ ഹ്രദയത്തില്‍ നിന്ന് തന്നെയാണ്.

SIDDIQUE PT KOMBAM,MANNARKKAD said...

ഈ മാന്ത്രിക ഭാവന ഉടലെടുക്കുന്ന ആ മനസ്സില്‍ ഞാന്‍ കവിതയുടെയും പ്രതികരണങ്ങളുടെയും അപ്പുറത്ത് തീഷ്ണമായ മറ്റെന്തോ ശക്തി കാണുന്നു സര്‍ഗ്ഗ ശക്തിയെ ഉത്തേജിപ്പിക്കുന്ന ഏതോ ഒരഭൌമ തേജസ്..നന്ദി എനിക്ക് വാക്കുകള്‍ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയില്ല ... ഇതെന്റെ ഹ്രദയത്തില്‍ നിന്ന് തന്നെയാണ്.

SIDDIQUE PT KOMBAM,MANNARKKAD said...

ഈ മാന്ത്രിക ഭാവന ഉടലെടുക്കുന്ന ആ മനസ്സില്‍ ഞാന്‍ കവിതയുടെയും പ്രതികരണങ്ങളുടെയും അപ്പുറത്ത് തീഷ്ണമായ മറ്റെന്തോ ശക്തി കാണുന്നു സര്‍ഗ്ഗ ശക്തിയെ ഉത്തേജിപ്പിക്കുന്ന ഏതോ ഒരഭൌമ തേജസ്..നന്ദി എനിക്ക് വാക്കുകള്‍ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയില്ല ... ഇതെന്റെ ഹ്രദയത്തില്‍ നിന്ന് തന്നെയാണ്.

വയലറ്റ് said...

കവിതകൾ ഇനിയുമിനിയും ആ നീണ്ടവിരലുകളിൽ വെറുതെ വിരുന്നുവരട്ടെ......ആശംസകൾ