Sunday, May 10, 2009

കണ്ടകശനി

വീണ്ടും എന്നെ നീ
തിരികെ വിളിക്കരുത്‌.
എന്റെ പേനയിലെ മഷി
മുഴുവന്‍ വറ്റിപ്പോയിരിക്കുന്നു.
മനസ്സില്‍ നിന്നും സ്വപ്നങ്ങളും.
രാത്രികള്‍ നിദ്രയും കൊണ്ടു
കാടുകളിലെവിടെയോ മറഞ്ഞു.

പ്രണയ താളുകള്‍ക്കിടയില്‍
കാത്തുവെച്ച മയില്‍പ്പീലി-
യിതളുകളെ മിഴിതുറന്ന
മാനം വന്ധ്യയാക്കി-
മാറ്റിയത് അറിഞ്ഞു സ്നേഹത്തിന്‍റെ
ഈ തീരം വിട്ടു ഞാന്‍ പോവുകയാണ്.

പുണരുന്ന കൈകളില്‍
നിന്നെന്നെ മോചിപ്പിക്കുക.
യാത്ര പറയാനാണ് ഞാന്‍ വന്നത്.
ശിശിരത്തില്‍ ഉണര്‍ന്നിരുന്നു നീ
പറഞ്ഞ ആയിരത്തൊന്നു രാവുകളുടെ
കഥ ഞാന്‍ കരുതിവെച്ചിട്ടുണ്ട്.

നിന്റെ ചുംബനത്തിന്റെ നനവ്
എന്റെ മിഴികളില്‍ സാന്ത്വനമായും
ആലിംഗനത്തിന്റെ ചൂട്
എന്നിലൊരു കടമായും ബാക്കിയാവുന്നു.
നിന്റെ കൈത്തണ്ടയില്‍ കിടത്തി
എന്നെ ഉറക്കിയിരുന്ന രാത്രികളോട്
യാത്ര പറയാന്‍ കൂടിയാണ് ഞാന്‍ വന്നത്.
സ്വസ്ഥയായി ഞാനിനി ഉറങ്ങുകയില്ല.

നീല കടമ്പിന്റെ തണലിലിരുന്നു
നാം നെയ്തുകൂട്ടിയ കിനാക്ക-
ളൊക്കെ ഞാനീ പടിവാതിലില്‍
ഉപേക്ഷിക്കുകയാണ്.
വീണ്ടും ഒരു ജന്മം ബാക്കി
നിന്നാല്‍ ജനിമൃതികളുടെ
നൂല്പാലവും കൈവഴികളും
നമുക്ക്‌ വേണ്ടെന്ന മോഹം
ഞാന്‍ കൊണ്ടുപോകുന്നു.

13 comments:

Anil cheleri kumaran said...

നല്ല വരികൾ! ഇഷ്ടപ്പെട്ടു..

ബാജി ഓടംവേലി said...

നല്ല വരികള്‍...

പാവപ്പെട്ടവൻ said...

നിന്റെ ചുംബനത്തിന്റെ നനവ്
എന്റെ മിഴികളില്‍ സാന്ത്വനമായും
ആലിംഗനത്തിന്റെ ചൂട്
എന്നിലൊരു കടമായും ബാക്കിയാവുന്നു
മനോഹരം
ആശംസകള്‍

ullas said...

നന്നായിരിക്കുന്നു .

the man to walk with said...

ishtaayi

Unknown said...

marylillyude oro kavithayum enne vishmayippikkunnu

ഹന്‍ല്ലലത്ത് Hanllalath said...

എത്ര മയില്‍ പീലികള്‍ വന്ധ്യംകരിക്കപ്പെട്ടാലും
എന്റെ പ്രണയം അരൂപമായി നിന്നെ പൊതിയും

കല്യാണിക്കുട്ടി said...

പ്രണയികള് മരിച്ചേക്കാം പക്ഷെ എത്ര ഋതുക്കള്‍ മാറി വന്നാലും പ്രണയം ഒരിക്കലും മരിക്കില്ല......
വളരെ മനോഹരമായ വരികള്‍.....

Unknown said...

vayikkunnavarude manasilaanu ee kavitha ezhuthapettirikkunnath.
allathe blogil alla.

Unknown said...

parayan vakukal illa sakhee....

സബിതാബാല said...

പ്രണയത്താല്‍ നനഞ്ഞ നിന്റെ കാല്പാടുകല്‍ പതിഞ്ഞത് എന്റെ കരളിലെ ഊഷരതയിലായിരുന്നു...
ഒരുപാടിഷ്ടമായി.....

anupama said...

can you just go like that leaving everything?
i can't.......
sasneham,
anu

kuzhimattom said...

nalla kavithakal
nalla varikal
ella aashamsakalum