വെയില്‍മരങ്ങള്‍ക്കിടയില്‍
മഴ പെയ്യുമ്പോള്‍
അവിടെ നമ്മുടെ സൗഹൃദത്തിന്റെ
തുമ്പികള്‍ പാറി കളിക്കുകയില്ല
പകരം മിഴിപൂട്ടിയ
ഒരു മൗനം മാത്രം വിതുമ്പി നില്ക്കും
കിളികള്‍ കൂട് വെടിഞ്ഞ
ഒരു ചീന്ത് ആകാശം
കൊടും വെറുപ്പിന്റെ ഒരു പകല്‍
ഈണം വാര്‍ന്നു പോയ ഒരു പാട്ട്
ആരോടും കലമ്പല്‍ കൂട്ടാത്ത ഒരു കാറ്റ്
സ്നേഹം വറ്റിപോയ ഒരു കടല്‍
പകയുടെ കനല് വാര്‍ത്ത കണ്ണുകള്‍
തിരിച്ചു വരാതെ പുറപ്പെട്ടു
പോയ ഒരേയൊരു വാക്ക്
വേനലില്‍ പൊട്ടിപിളര്‍ന്ന
പ്രണയത്തിന്റെ ഒരു പാത്രം
വേരുകള്‍ക്കിടയില്‍ കുരുങ്ങിയ ഒരു കരച്ചില്
കാഴ്ച മങ്ങിയ ഒരു ഇല
ശിശിരത്തിന്റെ അല കടഞ്ഞെടുത്ത
ഒരു നിശ്വാസം വെയില്‍മരങ്ങളില്‍
ജ്വലയാകുമ്പോള്‍ തനിയെ ഒരു കുട നിവരുന്നു
മഴ പെയ്യുമ്പോള്‍
അവിടെ നമ്മുടെ സൗഹൃദത്തിന്റെ
തുമ്പികള്‍ പാറി കളിക്കുകയില്ല
പകരം മിഴിപൂട്ടിയ
ഒരു മൗനം മാത്രം വിതുമ്പി നില്ക്കും
കിളികള്‍ കൂട് വെടിഞ്ഞ
ഒരു ചീന്ത് ആകാശം
കൊടും വെറുപ്പിന്റെ ഒരു പകല്‍
ഈണം വാര്‍ന്നു പോയ ഒരു പാട്ട്
ആരോടും കലമ്പല്‍ കൂട്ടാത്ത ഒരു കാറ്റ്
സ്നേഹം വറ്റിപോയ ഒരു കടല്‍
പകയുടെ കനല് വാര്‍ത്ത കണ്ണുകള്‍
തിരിച്ചു വരാതെ പുറപ്പെട്ടു
പോയ ഒരേയൊരു വാക്ക്
വേനലില്‍ പൊട്ടിപിളര്‍ന്ന
പ്രണയത്തിന്റെ ഒരു പാത്രം
വേരുകള്‍ക്കിടയില്‍ കുരുങ്ങിയ ഒരു കരച്ചില്
കാഴ്ച മങ്ങിയ ഒരു ഇല
ശിശിരത്തിന്റെ അല കടഞ്ഞെടുത്ത
ഒരു നിശ്വാസം വെയില്‍മരങ്ങളില്‍
ജ്വലയാകുമ്പോള്‍ തനിയെ ഒരു കുട നിവരുന്നു