നീയെന്നെ
കണ്ണടക്കിടയിലൂടെ
ഇങ്ങനെ നോക്കരുത്.
അന്ധന്റെ കൈയിലെ
ഭിക്ഷാപാത്രമാണ് ഞാന്‍.
കൊടുംകാറ്റിന്റെ
നെഞ്ചില്‍
വിത്തെറിഞ്ഞവള്‍.
നരകാഗ്നിയില്‍
തലച്ചോറ് നട്ടവള്‍.
ഖനി ഗര്‍ത്തങ്ങളില്‍
പൈതൃകങ്ങള്‍
ഉപേക്ഷിച്ചവള്‍
ഇടിമുഴക്കങ്ങള്‍ക്കൊപ്പം
ആകാശഭിത്തികളെ
ചിന്തകളാല്‍
ഭേദിച്ച് നടന്നവള്‍.
അതിനാല്‍
വീണ്ടുമെന്നെ
നീയിങ്ങനെ നോക്കരുത്.
പൂവിതള്‍-
ത്തുമ്പില് വിതുമ്പിനില്ക്കുന്ന
മഞ്ഞുതുള്ളിയാവാന്‍
എനിക്കിനി കഴിയില്ല.
13 comments:
ആധുനികമാണല്ലേ?
അടിപൊളി
നീയെന്നെ
കണ്ണടക്കിടയിലൂടെ
ഇങ്ങനെ നോക്കരുത്.
അന്ധന്റെ കൈയിലെ
ഭിക്ഷാപാത്രമാണ് ഞാന്‍.
തുടങ്ങിയത് കൊള്ളാം പിന്നീടങ്ങോട്ട് :-(
എനിക്ക് ഇഷ്ടമായി ഈ വൃത്തം
vrutham vayichu. ishtamayi. variety undu
andhante kailyile bhikshaa pathram-nalla varikal. vruthavum.
enik ishtamayi vruthamillatha ee vrutham.
you can still be a raindrop if not a dew drop!
happy writing.
sasneham,
anu
variety undu. nannaayi
simple. beautiful.
നിന്റെ കാഴ്ച വട്ടത്തിലൊതുങ്ങാന്
നിന്റെ സങ്കല്പ രൂപത്തില്‍ നില്ക്കാന്
ആവില്ലിനി....
പൂവിതളെന്നു കരുതി എന്നെ തലോടിയാല്‍
ചിന്തകളുടെ തീച്ചൂട് തട്ടിക്കരിഞ്ഞു പോകും നീ
എന്റെ ഉള്ളു നിറയെ അമ്ലമാണ്...
നരകത്തിന്റെ ഏഴാം കവാടത്തില്‍ നിന്നും
കടമെടുത്ത തീച്ചിന്തകളുമായി ഞാന്‍..
പൂവിതള്‍-
ത്തുമ്പില് വിതുമ്പിനില്ക്കുന്ന
മഞ്ഞുതുള്ളിയാവാന്‍
എനിക്കിനി കഴിയില്ല.
മനോഹരമായിരിക്കുന്നു
ഈ കവിത എനിക്ക് ഇഷ്ടപ്പെട്ടു. പെണ് മനസ്സിണ്റ്റെ ശക്തമായ് ഹൃദയാവിഷ്ക്കാരം. ഒരോവരിയും ഒന്നിനൊന്നു മെച്ചം....
എങ്കിലും പുരുഷന്റെ ഒരു നോട്ടം കൊണ്ട് മഞ്ഞു തുള്ളി ആവുന്നത്രയും ലളിതമാണോ ആ മനസ്സ് .. നന്നായിരിക്കുന്നു, എഴുത്ത്
--
Regards
Manu
Post a Comment