ഇന്നലെ മഴയിലൂടെയാണ്
ഞാന്‍ നടന്നു പോയത്.
കലങ്ങിമറിയുന്ന വെള്ളത്തില്‍
എന്റെ പാദസരങ്ങള്‍
ഒലിച്ചുപോയത്
ഞാന്‍ അറിഞ്ഞതേയില്ല.
മുറ്റത്തെ പുതുനദിയില്‍ നിന്നും
ഒഴുകി വരുന്ന
കടലാസ് വഞ്ചികളില്‍
ബാല്യത്തിന്‍റെ സ്വപ്നങ്ങളും
മയില്‍പീലിയും
ആലിപ്പഴവുമുണ്ടായിരുന്നു.
സ്ഫടികമണി തുള്ളികള്‍
ചാഞ്ചാടിക്കളിക്കുന്ന
ചേമ്പിന്‍പാടത്തിനു അക്കരെനിന്നും
പാറിവന്ന ഈറന്‍ കാറ്റും
പുല്‍ക്കൊടികളും പറഞ്ഞിരുന്നു:
പ്രണയിക്കരുത് നീ ഇനിയും
ഗതിമാറ്റി മറയ്ക്കുന്ന മഴയെയും
നിറങ്ങള്‍ മാറ്റുന്ന മാനത്തെയും.
മാനം നിന്റെ സ്വപ്നങ്ങളും
മഴ പാദസരങ്ങളും അപഹരിച്ചു
ചിരിച്ചു മറയുകയാണ്.
നിന്റെ കാലുകളുടെ കീഴിലൂടെ
ആണിന്നു മഴ പാഞ്ഞു പോയത്.
ആകാശമാവട്ടെ മിഴികളിലൂടെയും.
28 comments:
വളരെ മനോഹരമായിരിക്കുന്നു....
മഴ തിമിര്‍ത്ത് പെയ്യുകയാണ് പിന്നെയും,സ്വപ്നങ്ങളെയെല്ലാം കുതിര്‍ത്ത് കളയുവാനും,
നഷ്ടങ്ങളെയെല്ലാം ലയിപ്പിച്ച് കൊണ്ട് പോകുവാനും...
മഴ പെയ്തു കൊള്ളട്ടെ....
wah..ishtaayi
മാനം നിറം മാറാതെ ഒരേ പൊലെ നിന്നാല്‍ മടുപ്പ് തോന്നില്ലെ....
മഴക്ക് കുസൃതി കാട്ടണമെങ്കില്‍ പാദസ്വരങ്ങളോടല്ലെ പറ്റുള്ളു.
മനസ്സിലെ പ്രണയം നിലനില്‍ക്കാന്‍ ആശംസകള്‍......
mazhayil olichu poya padasarangal thirichu tharan,enne kathu oral..............
athoru maha bhagyamalle?
sasneham,
anu
പ്രണയിക്കരുത് നീ ഇനിയും
ഗതിമാറ്റി മറയ്ക്കുന്ന മഴയെയും
നിറങ്ങള്‍ മാറ്റുന്ന മാനത്തെയും.
മനോഹരം
nalla varikal.............mazhaykku oru prathyeka bhangi vannathu pole.......pranayathinte vasyathayum...nannaayi paranja kavitha.....
ഒരു സാധാരണ പ്രണയ കവിത എന്നെ പറയാനാവൂ
പ്രതിഭയുടെ മിന്നലാട്ടങള്‍ അങിങായി കാണാം ...
നഷ്ട പ്രണയത്തെ കുറിച്ചാണ് പറയുന്നത് - മൂര്‍ച്ച പോരാ
കവിത മനസ്സില്‍ ഒന്നും വയ്ക്കാതെ പെയ്തൊഴിഞു പോകുന്നു....
ബിം ബങള്‍ക്ക് ഇനിയും സൌന്തര്യം വരട്ടെ....
എനിയും വരാം തല്‍ക്കാലം വിട
ഭാവുകങള്‍
ee mazha nannaayi hrudayathilekku thanne peythu.
pinne santhoshinte abhiprayathodu enik yogippilla.
nashtapranayamayi kaivellayile kavithakale kanaruth.
ellaam onninnonnu varietyulla pranaya kavithal aanu.
allathe athil pranaya nashtamilla.
prayanayam manassil nashtapettaal
mary lillykku ingane ezhuthaan kazhiyumennu enik thonnunnilla.
mazha nanayunna sukhathode innale peytha mazha vayikkuka, allathe
athil pranayam nashtapetto illayo
moorchayundo bimbangal undo
ennokke thiranju povathirikkuka.
bimbangalil sradhicha kavikal orupad keralthil undu. aadunika kavikal, avarude oru vari namude
chundil undo? pakshe vayana sukham tharunna, manassil prayanam vidarthunna itharam kavithakl namal marakkilla orikkalum.
കൈവെള്ളയിലെ കവിതകളൊട് എനിക്ക് ഒരു വിയോജിപ്പുമില്ല കരുത്തുള്ള കല്ലിനെ ഉഴിഞാലെ നല്ല ശില്പ്പങല്‍ വാര്‍ത്തെടുക്കുവാവുകയുള്ളു
ലില്ലിക്ക് പ്രതിഭയുണ്ട് സത്യസന്തവും ആരോഗ്യപരവുമായ വിമര്ശനങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ അവരുടെ രചനകലള്‍ നന്നാക്കിയെടുക്കാനാവും .
പൊതുവെ ബ്ലോഗ്ഗിലെ കമന്റുകള്‍ നോക്കിയാല്‍ കാണാം വെറുതെ രണ്ടുവരി ...അതിനപ്പുറം ഒന്നുമില്ല
ലില്ലിയുടെ പ്രതിഭയെ അഗീകരിക്കുന്നതു കൊണ്ടാണ് ഞാന്‍ വിമര്‍ശിച്ചത്
സ്വന്തം വൈയക്തികതകളെ സാമൂഹ്യവല്ക്കരിക്കുബോഴാണ് ഒരു കവി യധാര്‍ത കവിയാവുന്നത്
നഷ്ട പ്രണയം എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ലില്ലിയുടെ മനസ്സിലെ പ്രണയത്തെയല്ല. ജീവിതത്തില്‍ ആരോടൊ ഉണ്ടായ പ്രണ്യത്തിന്റെ നഷ്ടത്തെക്കുറിച്ചാണ്
ഒരു ചിത്രാകാരന്‍ ചായങള്‍ കൊണ്ടു ബിം ബങല്‍ ഉണ്ടാക്കുന്നു. കവി വാഗ്മയങള്‍ കൊണ്ടും
പ്പ്രശാന്ത് ബിം ബങളൂടെ പിന്നാലെ പോകരുതെന്ന് എഴുതി കണ്ടു ബിം ബങളെക്കുറിച് പ്രശാന്തിന് ഒരു പിടിയുമില്ല എന്നു വേണം കരുതാന്‍
മഴയുടെ കുളിർ മനസ്സിലേക്കു പെയ്തൂ, വരികളിലൂടെ. കൂടെ ഒരു പ്രണയനൊമ്പരവും. വല്ലാതിഷ്ടപ്പെട്ടു വരികൾ
prasanth parayunnathinodu njanum
hundred percentage yogikunnu.pandu muthal mary lillyude kavithakal vayikkuna oral enna nilayil enik athu parayan kazhiyum. avarku prathibha ishtam pole undu. nalla kavithakal ezhuthum, pakshe njan munp ee blogil comment cheytha pole avar theerthum silent aanu. oru pathrathilum weeklyilekku thalli kayari avar varunilla, athukondu avarku prathibha illathe aakunilla. marichu 4-5 kavikal ezhuthi kazhinjal pinne chanalukalude vellivelichathil nilkunavarkku oru apavadamanu ivar ennu enik thonnunnu. avar free aayi ezhuthatte. namuk vayikkam.
njan santhoshine pole oru blog ezhuthukaran alla.
blogs kanunath vayikan aanu.
kavitha enik ishtamanu. pranayavum.
kaivellayil ithu randum undu-kavithayum pranayavum.
nalla pranaya kavithakal.athukondu
kaivella njan ishtapedunnu.
prasanth.k.joseph
മഴകഴിഞും മരം പെയ്യിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഇന്ദ്രജാലമാണ് നാമിവിടുത്തെ ചര്‍ച്ചകളില്‍ കണ്ടത്
എനിക്കും പ്രണയകവിതകള്‍ ഇഷ്ടം തന്നെ....ഈ കവിയത്രി നിശബ്ദ പ്രണയത്തിന്റെ ഏകതാനതയില്‍ നടന്ന് സ്വ്യം പാര്ശ്വവത്കരിക്കപ്പെടുന്നതിനോടാണ് എതിര്‍പ്പ്.
സച്ചിദാനന്ദന്റെ ഗാന്ദിയും കവിതയും എന്ന കവിത ഇവിടെ ഓര്ക്കാവുന്നതാണ്
നാടൊടികളുടെ വായില്‍ നിന്നും കൊട്ടാരങലിലെ കുടികിടപ്പില്‍ നിന്നും കവിത തെരുവിലേക്കിറങി കഴിഞു...
പ്രണയം സ്വന്തം ശരീരമെന്ന ജൈവ ഘടനയ്ക്ക് അകത്തു മത്രം ചുറ്റിത്തിരയുന്ന ഒന്നല്ല - മധവിക്കുട്ടി ആ ജൈവഘടനയില്‍ നിന്നും സ്വന്തം വൈയക്തികതകളെ എത്ര ശക്തമായാണ് പൊട്ടിചു പുറത്തെറിഞ്ഞത്. ഓരൊ ഉടലും ഒരു സമൂഹത്തിന്റേ തന്മാത്രയാണ്. ലില്ലിയുടെ കവിത നനഞ്ഞ കടലാസല്ല - അങ്ങിനെ ആവരുത്. കവിത ഷുഗര്‍ കോട്ടു ചെയ്ത വൈറ്റമിന്‍ ടബ്ല്ട്ടു പൊലെ എല്ലാവരെയും രസിപ്പിച്ചിരുന്ന കാലം (റൊമന്റിസിസം) കഴിഞ്ഞു.
ചര്ചക്കു തുടക്കമിട്ട പ്രശാന്തിനും അനീഷിനും എന്റെ ഹ്ര്ദയം നിറഞ്ഞ നന്ദി
കവിത നന്നായി.
അതോടൊപ്പം ചർച്ചയും വളരെ
പകാരപ്രദം.
nalla oru pranaya kavitha ennu paranjal athil kaalpanikathayude oru charutha undu. allathe innathe pranakavithakal pole internet chating, cell phone enniva athinu vishayamavukayalla vendath.
innale peytha mazha thanne edukkuka. santhosh parayunnu-bimbangalkku karuthu pora ennu. aa kavithayile kevelam oru vari mathram vayikkuka-nirangal mattunna maanam- ee oru vari pore aa kavithakku muzhuvan sakthi parakaranum?
kavithakal theruvilekku pokatte santhosh. athilarkkum virodhamilla.
kaviyathri theruvileku pokanam ennu parayunnathinte inter meaning eeyullavanu manasilakunnilla.
thonda pottunna uchathil kavitha padan namuk ethrayo per undu.
manasil mary lilly urukazhikunathinte enthokkoyo aavaam itharam nalla kavithakal pinnil.
avarkku pranaya nashtam undo ennath namude vishayamalla. avar
eppozhum pranayam niranju thulumpuna manas sookshikkatte. athilooe janmanaksham, gazalude raavu, kandakashani, innale peytha mazha, ottu, sooryakanthikal pookunna kaalam, ente peru enninganeyulla mikacha kavithakal namuk kittum.
swayam parswavalkkarikkunnu ennu santhosh parayunathinte artham enikum manasilakunnilla.
oru kavikku swantham peru kaviyude varikalil use cheyan kazhiyilla.
athinu avar njan, nee enninganeyulla words use cheyyum.
athinte artham ezhuthunath ellam
avare kurichanu ennano? aa njaan, nee ennivayil prasanth, santhosh, anessh ellavarum undu snehitha...
marich chinthikunath namude narrow mind aanu kanikunath.
athu kondanu santhoshinu kaviyathriyude aarodo pranayam undayiruno ath nashtapetto ennoke
chinkendi varunath.
itharam oru charchku avasaram orukiyathinu enik santhoshinodum
ulla nandi ariyikkatte.
enik ithokke malayalathil thanne adikkanm ennundu. paskhe ariyilla.
santhoshinu veendum sneham niranja nandi
prasanth k. joseph
innale peytha mazha super aayi. charcha athilere super aayi.
prasanth paranjathu thanne aanu enikum parayanullath. njaanum oru blog ezhuthukaran alla. pakshe ennum ravileyum vaikittum njan kaivella nokarundu. puthiya post enthenkilum undo ennu.
march avasanamo matto aanu kaivellayil post varan thudangiyath. enthayalum 3 masam thikachu aayittilla.
athinidayil ithra per sakthiyayi kaivellakku vendi varika ennath chillara karyamalla. blog ezhuthukarekal kooduthal sada vayanakaranu kaivella kooduthal nokunath ennu enik thonunnu. followersine onnum kanathath kondu thonni poyathanu.
pothuve mikacha kavithakal aanu kaivellayilethu. athil tharkkam illa.
santhoshe, njangale polulla saada oru vayanakaranu enthu bimbam? enth image? kavitha vayikumpol manasinu oru thanupp kittanam, athe vendoo. athu kaivella tharunnu. athu mathi.
njan ella magazinesum vayikarundu.
pakshe athile kavithakaile varikal manasil thangi nilkarilla, santhosh paranja bimbangalkku avide sakthi kooduthal aayath kondavam.
innale peytha mazha mikacha kavitha aanu. hrudathileku peytha mazha. manasine thanupichu.
pinne, enthinaanu itharam charchakal?
innale peytha mazha vayichu. cheruppathil kadalasu vanchi undaki kalichathum chempin ilayil vellam nirachu kalichu nadanathum orma vannu. appol koode ingane oru koottukariyum undayirunu.
ee kavitha mukalil charcha cheytha poya pranayanashtamayi enik feel cheythilla.pranayam alla chornu poyath. snehamanu. vakukal chornu poya idamanallo kaivella.
namuk ee kavitha vayichu namude snehamulla vakukal ee kaivellayil upekshikam. verup aakaruth ivide upekshikendath.
thanichu nilkuna, silent aayi nilkuna kaviyathri aanallo ivide vishayam?
ENNE KURICHU CHERIYA CHILA KARYANGALIL avar athine patti ezhuthiyittundallo. santhosh athu kandille?
AVARKKU TIME KODUKKUKA. KURE VARSHAM MINDATHE NADANNU VEENDUM EZHUTHI THUDANGUMPOL AVARKKU PETTENNU THERUVILEKKU KAVITHAYUMAYI VARAN KAZHIYILLA ENNU THIRICHARIYUKA
kavitha very very super....
pakshe charcha ee reethiyil pokendiyirunnilla....
mary lilly nalla oru kaviyathri aanu... avarude book athu certify
cheyyunnu... njan vayichittundu.
veendum vayikkunnu....
avarude silent-il ellam undu.... avarude vedanakal, prathishedham, sneham, pranayam, jeevitham ...ellaam...
bimbam athil theranjal kittilla...
pakaram...jeevitham...sneham..pranayam ellaam kalarppilathe kittum...theercha.
ഇവിടെ എത്താന്‍ ഒരുപാടു വൈകി... ഇനി മുടങ്ങാതെ എത്താന്‍ ശ്രമിക്കാം...
ഇന്നലെ പെയ്ത മഴ എനിക്ക് ഒരു പാട് ഇഷ്ടമായി.
മഴ കാലത്തിനു മുമ്പ് തന്നെ ഒരു പുതു മഴ
നനഞ്ഞ പ്രതീതി. ഇനിയും മുന്നോട്ടു പോവുക.
ഭാവുകങ്ങള്‍.
അനീഷ് നമ്പ്യാര്‍
ഒറ്റ ഇരുപ്പിന് കൈവെള്ള മുഴുവന്‍ വായിച്ചു.
എനിക്ക് ഒരുപാട് ഇഷ്ടമായി. വളരെ ലളിതമായ
വരികള്‍. കവിത പൊതുവെ വായിക്കാത്തവര്‍
പോലും വായിക്കും.
ഇന്നലെ പെയ്ത മഴയും ചര്ച്ചയും വായിച്ചു.
ആ കവിതയും മറ്റു കവിതകള്‍ പോലെ വളരെ
നല്ലതാണ്. സിംപിള്‍ ആണ്. വായനാ സുഖം മനസിന്
തരുന്നു. നമള്‍ കവിത വായിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്നാണ് ഞാന്‍ വിചാരിക്കുനത്.
ഞാന്‍ പൊതുവെ കവിതകള്‍ വായിക്കാറില്ല, അത് കൊണ്ടു തന്നെ സന്തോഷ് പറഞ്ഞ പോലെ ബിംബങ്ങള്‍ എന്നൊന്നും എനിക്കറിയില്ല, പക്ഷെ ക്രിയാത്മകമായ ചര്‍ച്ചകള്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു. പ്രത്യേകിച്ചും കൈവെള്ളയില്‍. ഞാന്‍ ചര്ച്ച മുഴുവന്‍ വായിച്ചപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം ഉണ്ട്. ഈ ചര്‍ച്ചകളും ബഹളവുമൊക്കെ തന്റെ ബ്ലോഗില്‍ നടന്നിട്ടും മേരി ലില്ലി ഒരു ന്യായവും പറഞ്ഞില്ല, സ്വയം സ്ഥാപിക്കാനും ശ്രമിച്ചില്ല. പകരം ഇതൊരു വാരിക ആണെങ്കില്‍ ഇതിനകം എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി സ്വന്തം അഭിപ്രായം നീതികരികാന്‍ ശ്രമിക്കുമായിരുന്നു.
കൈവെള്ളയില്‍ അതിനുള്ള സ്വാതന്ത്ര്യം
ആവോളം ഉണ്ടായിട്ടും മേരി ലില്ലി കാണിക്കുന്ന
ഈ അന്തസ്സും ആഭിജാത്യവും അഭിനന്ദനം
അര്‍ഹിക്കുന്നു.
ഇനിയും നന്നായി എഴുതുക. പ്രണയം
നഷ്ടമായാല്‍ ഇങ്ങനെ എഴുതാന്‍ കഴിയില്ല.
പ്രണയം ഒരാളുടെ ജീവിതത്തില്‍ ബാഹ്യമായി
മാത്രമെ ചോര്‍ന്നു പോകൂ. ഹൃദയത്തില്‍ അത്
ഉണ്ടാകും. മേരി ലില്ലിയെ പോലെ നിറഞ്ഞ
മനസുള്ള ഒരാള്‍ക്ക് ആരെയും വെറുക്കാന്‍
കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടു
ആ മനസ്സില്‍ നിന്നും പ്രണയം ചോര്‍ന്നു പോകില്ല.
അക്ഷരങ്ങള്‍ ചോര്‍ന്നു പോകില്ല. നിങ്ങളുടെ
നിശ്ശബ്ദതയും എനിക്ക് ഇഷ്ടമായി. അതില്‍ എല്ലാം
അടങ്ങിയിട്ടുണ്ട്.
ജീവജ്യോതി. കെ.എന്‍
കോഴിക്കോട്
പെയ്യാന്‍ വേണ്ടി കാത്തിരുണ്ട് നില്ക്കുന്ന ആകാശവും, കോരിച്ചൊരിയുന്ന മഴയും, ഒരു ദൌര്‍ബല്യമാണ്.
മഴയെ പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക! കളിക്കുമ്പോള്‍ കൂടെ കളിക്കുക്കയും, കരയുമ്പോള്‍ കൂടെ കരയുകയുമാണ് മഴ. മഴയോടുള്ള പ്രണയം നമുക്ക് നശിക്കാതിരിക്കട്ടെ!
എഴുത്ത് നന്നായിട്ടുണ്ട്. ആശംസകള്‍
Mazha,it's a wonderful feeling..............
Nice Line. . And Nice Rain
enikk orupadd eshttamayiii.......................mazha ....athennilum
മഴ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്. ഓരോ മഴയിലും വിരിയുന്ന ആയിരം സ്വപ്നങ്ങൾ....
Post a Comment