Saturday, January 16, 2010

ശിശിരപത്രം

ശിശിരം കുപ്പായമൂരി
യെറിഞ്ഞ മരങ്ങളില്‍ നിന്നും
നിന്‍റെ സ്പര്‍ശങ്ങള്‍
കൂടൊഴിഞ്ഞാലും
തുടലു പൊട്ടിച്ചോടും
ഗദ്ഗദം മഞ്ഞില്‍
പുരണ്ടു മുരണ്ടാലും
കൊടും വെറുപ്പിന്‍റെ
നെഞ്ചില്‍ നിന്നും
കിളികള്‍ കൊഴിഞ്ഞുപോയാലും
നിന്‍റെ കണ്‍മുന
നക്ഷത്രത്തിരകളിലേക്ക്
വലയെറിഞ്ഞാലും
ദു:സ്വപ്നങ്ങള്‍ കഴുക
ക്കണ്ണാലെന്‍റെ നഗ്ന
മാനസം കൊത്തിപ്പറിച്ചാലും
കാത്തിരിക്കേണ്ട ഞാന്‍ വരില്ലിനി.



മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാന്‍
കടല്‍ വറ്റും കാലം വന്നാലും.

10 comments:

Anonymous said...

മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാന്‍
കടല്‍ വറ്റും കാലം വന്നാലും.

നന്നായിട്ടുണ്ട്..

ഏ.ആര്‍. നജീം said...

കൊടും ശപഥമാണല്ലെ...

ആ ഗാംഭീര്യം ഓരോ വരികളിലും വായിച്ചെടുക്കാനാവുന്നുണ്ട്..

നല്ല കവിത

Deepa Bijo Alexander said...

സഹനത്തിന്റെ നൂലിഴ പൊട്ടിയാൽപിന്നെ ഇങ്ങനെയാണ്‌ അല്ലേ...

നല്ല വരികൾ

ഒരു സംശയം..

"കൊടും വെറുപ്പിന്‍റെ
നെഞ്ചില്‍ നിന്നും
കിളികള്‍ കൊഴിഞ്ഞുപോയാലും"

എന്നോ....അതോ "നെഞ്ചില്‍നിന്നും കൊടുംവെറുപ്പിന്‍റെ
കിളികള്‍കൊഴിഞ്ഞുപോയാലും" എന്നാണോ...?

Anil cheleri kumaran said...

വളരെ കടുത്ത തീരുമാനം..

mary lilly said...

രതീഷ്‌
നജീം,
വേദവ്യാസന്‍,
കുമാരന്‍ നന്ദി
ദീപ പറഞ്ഞ "നെഞ്ചില്‍നിന്നും കൊടുംവെറുപ്പിന്‍റെ
കിളികള്‍കൊഴിഞ്ഞുപോയാലും വളരെ നല്ല വരികള്‍ ആണ്.

പക്ഷെ ഞാന്‍ ഉദ്ദേശിച്ചത്
കൊടും വെറുപ്പിന്‍റെ കിളികള്‍
അല്ല, കൊടും വെറുപ്പിന്‍റെ നെഞ്ചില്‍
എന്ന് തന്നെ ആണ്. ആ വെറുപ്പിനു ആഴവും ശക്തിയും കൂടും. കൂടണം. എങ്കില്‍ അല്ലെ കടല്‍ വറ്റുന്ന കാലം വന്നാലും അത് മാഞ്ഞു പോകാതെ ഇരിക്കൂ.

പാവപ്പെട്ടവൻ said...

മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാന്‍
കടല്‍ വറ്റും കാലം വന്നാലും.

മരണം കരിപിടിച്ച ചിന്തയല്ല വളരെ തെളിമയാര്‍ന്ന ഒരു ചിന്തയല്ലേ അത് ചുംബനസ്പര്‍ശങ്ങ ളുടെ ലാളനകളില്‍ വിട പറയുമായിരിക്കാം ശരി

ഫസല്‍ ബിനാലി.. said...

നല്ല കവിത,
ആശംസകള്‍.

kinakoottam said...

"bhoomiyude kanneeraanu kadal" ennu paranja koottukaariye ariyathe orthupoyi...

സമാധാനം said...

എങ്കിലും നിന്റെ ചില്ലുജാലകം തുറക്കുന്നതും നോക്കി ....ഞാന്
ഇവിടെയീ വിളക്കുകാലിന് ചുവട്ടില്
മഴയായ മഴയത്രയും നനഞ്ഞിരിക്കും....

Biju Nilgiris said...

ഓര്‍ക്കുന്നു ഞാന്‍ ..പണ്ടെപ്പോഴോ കുറിച്ചിട്ടത്‌.....
" നോക്കൂ നീയില്ലാതെ എനിക്ക് വയ്യ
എന്ന് ഞാന്‍ പറയാത്തത് , എന്നില്‍
നിനകായല്ലാത്ത്ത ഒരു നിശ്വാസം പോലും
ഇല്ലാത്തതിനാലാണ്..."

ഇപ്പൊ വെറും കംപിയൂട്ടരിന്റെ ബീപ് ബീപ് ശബ്ദം മാത്രം....